എകെജി സെന്റര്‍ ആക്രമണം: ഇ പി ജയരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം. ജയരാജന്‍ അകത്തുപോവുമെന്ന ഘട്ടം വന്നപ്പോഴാണ് അന്വേഷണം അവസാനിപ്പിച്ചത്. എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതി രണ്ടാം സുകുമാരക്കുറുപ്പാവുമെന്ന ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലിസിന് കഴിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണം. എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ ഇടത് സര്‍ക്കാര്‍ മാനക്കേടിന്റെ 24 ദിവസം പിന്നിടുകയാണ്. പ്രതിയെ തിരിച്ചറിഞ്ഞാല്‍ എല്‍ഡിഎഫിന് മറ്റൊരു കണ്‍വീനറെ തിരഞ്ഞെടുക്കേണ്ടിവരും. മാധ്യമത്തിനെതിരേ ഗള്‍ഫ് ഭരണാധികാരികള്‍ക്ക് കെ ടി ജലീല്‍ കത്തയച്ചത് മന്ത്രിസഭയുടെ തീരുമാനമായിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT