Latest News

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചവര്‍ക്കെതിരേ നടപടി തുടങ്ങി; വിവരശേഖരണം നടത്തിയത് കേരള സൈബര്‍ സെല്ലിന്റെ സഹായത്തോടെ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചവര്‍ക്കെതിരേ നടപടി തുടങ്ങി; വിവരശേഖരണം നടത്തിയത് കേരള സൈബര്‍ സെല്ലിന്റെ സഹായത്തോടെ
X

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ വ്യക്തിപരമായ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ച ദ്വീപ് നിവാസികള്‍ക്കെതിരേ ഭരണകൂടം നിയമനടപടി ആരംഭിച്ചു. നാല് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിലെടുത്തിട്ടുണ്ട്. കേരള സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ലക്ഷദ്വീപ് പോലിസ് സന്ദേശമയച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചത്.

കഴിഞ്ഞ രാത്രി അഗത്തി ദ്വീപില്‍ നിന്നും മൂന്ന് പേരെയും ബിത്ര ദ്വീപില്‍ നിന്നും ഒരാളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.

സീനിയര്‍ പോലിസ് സൂപ്രണ്ട് നേരിട്ടാണ് രഹസ്യമായി അന്വേഷണം നടത്തുന്നത്.

ദ്വീപ് ഡയറി. കോം ഓണ്‍ലൈന്‍ പത്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ഫേസ് ബുക്കിലൂടെയാണ് ദ്വീപ് ഡയറി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമവിരുദ്ധമായ നടപടികള്‍ക്കെതിരേ രാജ്യത്ത് കടുത്ത പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സേവ് ലക്ഷദ്വീപ് ട്വിറ്റില്‍ ട്രന്‍ഡിങ് ആയിരുന്നു.

Next Story

RELATED STORIES

Share it