Latest News

ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
X

ചാരുംമൂട് : ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. പഴകുളം പള്ളിക്കല്‍ ചിറക്കോണില്‍ രാജന്‍ ഷെരീഫ് (56) ആണ് മരിച്ചത്. കെ പി റോഡില്‍ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

കറ്റാനത്തുള്ള ആശുപത്രയില്‍ നിന്നും സ്‌കൂട്ടറില്‍ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു കിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാറ് നൂറനാട് പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. ഭാര്യ: സീനത്ത് മക്കള്‍ : അന്‍വര്‍ , അസിം മരുമക്കള്‍: ജീന, അല്‍ഫിയ.

Next Story

RELATED STORIES

Share it