Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
X

താനൂര്‍: മധ്യപ്രദേശിലെ റിവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. കിഴക്കനകത്ത് പത്തായപുരയില്‍ ഉസ്മാന്‍ (47) ആണ് മരിച്ചത്. 12 ദിവസം മുമ്പ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

തലയ്ക്ക് സാരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്നു. നിര്‍മാണത്തൊഴിലാളിയാണ്. താനൂര്‍ മൂന്ന് പള്ളിക്ക് സമീപം കെ പി ഇമ്പിച്ചിബാവ- ആയിശാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറ. മക്കള്‍: ഫര്‍സാന, ഇര്‍ഫാന, നിയാസ്, ഉനൈസ്. മരുമക്കള്‍: മൂസ, ഷഫീഖ്. സഹോദരങ്ങള്‍: സൈനുദ്ദീന്‍, അമീര്‍, അലി. ഖബറടക്കം ചൊവ്വാഴ്ച നിറമരുതൂര്‍ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Next Story

RELATED STORIES

Share it