Latest News

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
X

മലമ്പുഴ: കടുക്കാംകുന്നത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മാട്ടുമന്ത സി എന്‍

പുരം പരേതനായ പ്യാരിജാന്റെ മകന്‍ സിറാജുദ്ദീന്‍ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയ്ക്ക് ആണ്ടിമഠം ഭാഗത്തു നിന്നും കടുക്കാക്കുന്നം റോഡിലേക്ക് തിരിയുമ്പോള്‍, പാലക്കാട് ഭാഗത്തു നിന്നും മലമ്പുഴയിലേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ പ്രദേശവാസികള്‍ ഓട്ടോ െ്രെഡവറെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദ്ദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സലീന. പത്തുമാസം പ്രായമുള്ള ആണ്‍ കുഞ്ഞുണ്ട്. അമ്മ: ഖുല്‍ജാര്‍.

Next Story

RELATED STORIES

Share it