- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭയ കേസ്: കോടതിവിധി സ്വാഗതാര്‍ഹം; പോപുലര്‍ ഫ്രണ്ട്
മൂന്ന് പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനും സംഘടിതമായ അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് അഭയയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത്.

കോഴിക്കോട്: 28 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടാത്തിന് ഒടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി നല്‍കിയുള്ള സിബിഐ കോടതി വിധി സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനും സംഘടിതമായ അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് അഭയയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത്.
ഇത് ജനാധിപത്യ സംവിധാനത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ 1992 മാര്‍ച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. 24 വര്‍ഷത്തോളം സമരം നടത്തിയും കോടതികള്‍ കയറിയിറങ്ങുകയും ചെയ്ത സിസ്റ്റര്‍ അഭയയുടെ മാതാവും പിതാവും ഇന്ന് ജീവിച്ചിരിപ്പില്ലെന്നതും മറക്കാന്‍ പാടില്ലാത്ത വസ്തുതയാണ്. സഭാതലത്തില്‍ നിന്നുള്ള ഭീഷണി മറികടന്നായിരുന്നു അവരുടെ പോരാട്ടം. ഒടുവില്‍ മാനസികമായി തകര്‍ന്ന പിതാവ് തോമസിന് താമസം വരെ മാറ്റേണ്ട അവസ്ഥയുണ്ടായി. ഇരയുടെ കുടുംബങ്ങളും നീതി ലഭിക്കുന്നതിനായി നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ദുരിതങ്ങളുടെ നേര്‍കാഴ്ച കൂടിയായിരുന്നു ഈ സംഭവം. സാധാരണക്കാരന്റെ നീതിക്കായുള്ള പോരാട്ടം നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ നേര്‍കാഴ്ച കൂടിയാണ് അഭയ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ''കൊലകള്‍''; മുഹമ്മദലി അന്ന് ആന്റണി;...
5 July 2025 7:24 AM GMTഗസയിലെ അധിനിവേശം: ഇസ്രായേല്‍ സൈനിക മേധാവിയും മന്ത്രിമാരും തമ്മില്‍...
5 July 2025 6:17 AM GMTയോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍...
5 July 2025 6:00 AM GMTആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ്...
5 July 2025 5:51 AM GMTകോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ
5 July 2025 5:29 AM GMT''ജൂതന്മാര് സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു; ഫലസ്തീനിലെ...
5 July 2025 5:27 AM GMT