Latest News

മുംബൈയില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു

മുംബൈയില്‍ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു
X

മുംബൈ: ഓടിക്കൊണ്ടിരുന്ന ടെമ്പോ വാനിലിട്ട് ക്രൂര പീഡനത്തിനിരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൂരപീഡനത്തിന് ഇരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡുപയോഗിച്ച് മുറിവേല്‍പ്പിച്ചിരുന്നു.


ഇന്നലെയാണ് മുംബൈ സാകിനാകയില്‍ 34കാരിയായ യുവതി ടെമ്പോയില്‍ വെച്ച് പീഡനത്തിരയായത്. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ടെമ്പോയില്‍ ഉപേക്ഷിച്ചു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി മോഹന്‍ ചൗഹാനെ(45) പൊലീസ് അറസ്റ്റുചെയ്തു. കൊലപാതകം, ബലാത്സംഗം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.




Next Story

RELATED STORIES

Share it