Latest News

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

പ്രണയനിരാസമാണ് കൊലക്ക് കാരണമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു
X

തിരുവല്ല: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. പ്രതി അഭിഷേക് ബൈജുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രണയനിരാസമാണ് കൊലക്ക് കാരണമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.


മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികള്‍ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാര്‍ന്നുപോകുന്ന നിലയില്‍ നിതിനയെ കണ്ടത്. ഈ സമയം അഭിഷേക് ബൈജു തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഭിഷേക് ഇപ്പോള്‍ പൊലീസില്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Next Story

RELATED STORIES

Share it