Latest News

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച പ്രഭാഷണ പരിപാടിയും മാധ്യമ പുരസ്‌കാര വിതരണവും ഇന്ന് നിയമസഭാ സമുച്ചയത്തില്‍

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച പ്രഭാഷണ പരിപാടിയും മാധ്യമ പുരസ്‌കാര വിതരണവും ഇന്ന് നിയമസഭാ സമുച്ചയത്തില്‍
X

തിരുവനന്തപുരം: കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെലാംപ്‌സ്(പി.എസ്.)) വിഭാഗവും യൂണിസെഫും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 6ന് നിയമസഭാ സമുച്ചയത്തില്‍ 'നാമ്പ്' എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന കാലാവസ്ഥാ അസംബ്ലിയുടെ തുടര്‍ച്ചയായി നിയമസഭാ സാമാജികര്‍ക്കായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് (ജൂലൈ 13) വൈകിട്ട് 06.30ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് പരിപാടി.

'കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍' എന്നതാണ് പ്രഭാഷണവിഷയം. ചടങ്ങിനു ശേഷം 2021ലെ നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ വിതരണം ചെയ്യും.

നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിക്കും. പരിപാടിയില്‍ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. റോക്‌സി മാത്യു കോളാണ് പ്രഭാഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it