Top

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തീപ്പിടുത്തം

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തീപ്പിടുത്തം
X

തിരൂര്‍: ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് തീപ്പിടുത്തമുണ്ടായത്. സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗികമായി കത്തി നശിച്ചു. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തിരൂര്‍, പൊന്നാനി ഫയര്‍സ്‌റ്റേഷനില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് എത്തിയാണ് തീയണച്ചത്.


പൊന്നാനി ഫയര്‍സ്‌റ്റേഷനോഫീസര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും, തിരൂര്‍ ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ എം.കെ പ്രമോദ്കുമാര്‍,അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവര്‍ത്തനം നടത്തി.




Next Story

RELATED STORIES

Share it