Big stories

കര്‍ണാടകയില്‍ മൂന്ന് മുന്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍

കര്‍ണാടകയില്‍ മൂന്ന് മുന്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍
X

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ മൂന്ന് മുന്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചാമരാജ് ജില്ലയിലെ കൊല്ലഗല്‍ എംഎല്‍എയായിരുന്ന ജി എന്‍ നഞ്ചുണ്ട സ്വാമി, ദൊഡബല്ലാപുര മുന്‍ എംഎല്‍എ നരസിംഹ സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂന്ന് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ബിജെപി എസ്‌സി മോര്‍ച്ച വൈസ് പ്രസിഡന്റായിരുന്ന നഞ്ചുണ്ടസ്വാമി കൊല്ലഗല്‍ മേഖലയില്‍ വന്‍ സ്വാധീനമുള്ള നേതാവാണ്. നേരത്തെ വൊക്കലിഗ നേതാവും യുവജന- കായിക വകുപ്പ് മന്ത്രിയുമായ കെ സി നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഗൗഡയുടെ വരവിനെതിരേ കോണ്‍ഗ്രസില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും അത് തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍.

Next Story

RELATED STORIES

Share it