News

ജമ്മുകശ്മീര്‍: രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ഇന്ന് രാജ്യസഭയില്‍

ജമ്മുകശ്മീര്‍ സംവരണ ബില്ലും രാജ്യസഭയില്‍ കൊണ്ടുവരും. വലിയ പ്രതിഷേധങ്ങള്‍ രാജ്യസഭയില്‍ ഇന്ന് സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.

ജമ്മുകശ്മീര്‍: രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ഇന്ന് രാജ്യസഭയില്‍
X

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഇതോടൊപ്പം ജമ്മുകശ്മീര്‍ സംവരണ ബില്ലും രാജ്യസഭയില്‍ കൊണ്ടുവരും. വലിയ പ്രതിഷേധങ്ങള്‍ രാജ്യസഭയില്‍ ഇന്ന് സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.

കശ്മീര്‍ പ്രമേയവും ബില്ലും വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. ഇതോടൊപ്പം സര്‍വ്വകലാശാല അധ്യാപക നിയനത്തിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി മറികടക്കാനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവരും. അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠനവകുപ്പുകളെ ഒരു യൂനിറ്റാക്കി പരിഗണിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചിരുന്നു. ഇത് മറികടക്കാനാണ് കേന്ദ്രം ബില്ല് കൊണ്ടുവരുന്നത്.

Next Story

RELATED STORIES

Share it