- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്ന് സെഞ്ച്വറികളിലൂടെ റണ്‍മല കയറി കോഹ്‌ലിയും സംഘവും
BY jaleel mv5 Oct 2018 10:28 AM GMT
X
jaleel mv5 Oct 2018 10:28 AM GMT
രാജ്‌കോട്ട്: 18കാരന്‍ പൃഥ്വി ഷായുടെ സെഞ്ച്വറി പ്രഹരത്തില്‍ നിന്ന് മുക്തമാവും മുമ്പേ രണ്ട് സെഞ്ച്വറികള്‍ കൂടി അഭീമുഖീകരിച്ച് ഇന്ത്യക്കെതിരേ കൂറ്റന്‍ ലീഡ് വഴങ്ങി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ദിനം നായകന്‍ വിരാട് കോഹ്‌ലിയും (230 പന്തില്‍ 139) ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും (100*) ഇന്ത്യക്കായി സെഞ്ച്വറി കണ്ടെത്തിയതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 എന്ന പടുകൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് (92)സെഞ്ച്വറി എട്ട് റണ്‍സകലെ നഷ്ടമായി. മറുപടിയില്‍ റണ്‍ മല കയറാന്‍ ഇറങ്ങിത്തിരിച്ച വിന്‍ഡീസിനെ എന്നാല്‍ കൂട്ടത്തകര്‍ച്ചയായിരുന്നു കാത്തിരുന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 94 റണ്‍സെടുക്കുന്നതിനിടെ അവരുടെ ആറ് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതത്.
ആദ്യ ദിനത്തിലെന്നപോലെ രണ്ടാം ദിനത്തിലും സമഗ്രാധിപത്യത്തോടെയാണ് ഇന്ത്യ ബാറ്റിങ് തുടര്‍ന്നത്.
രണ്ടാം ദിനം നാലിന് 364 റണ്‍സെന്ന നിലയില്‍ നിന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ കോഹ്‌ലിയും റിഷഭ് പന്തും ചേര്‍ന്ന് വീണ്ടും മുന്നോട്ട് നയിച്ചു. സ്‌കോര്‍ 470ല്‍ എത്തിയപ്പോഴേക്കും സെഞ്ച്വറിയിലേക്ക് കടക്കുകയായിരുന്ന പന്തിനെ കീമോ പോളിന്റെ കൈകളിലെത്തിച്ച് ബിഷോ കൂട്ടുകെട്ട് തകര്‍ത്തു. എന്നാല്‍ അപ്പോഴും നായകന്‍ നായകന്റെ റോള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചുകൊണ്ടേയിരുന്നു.ആ സമയം നായകന് കൂട്ടായുണ്ടായിരുന്നത് രവീന്ദ്ര ജഡേജയെന്ന ഓള്‍റൗണ്ടര്‍. ഇരുവരും ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യ കൂറ്റന്‍ ലീഡ് തന്നെ അഭിമുഖീകരിച്ചു. ഇതിനിടെ നായകന്‍ തന്റെ സെഞ്ച്വറിയും കുറിച്ചു. 184 പന്തിലാണ് കോഹ്‌ലി 100 റണ്‍സ് നേടിയത്. എന്നാല്‍ 124ാം ഓവറില്‍ നായകനെ ബിഷോയുടെ കൈകളിലെത്തിച്ച് ലെവിസ് ആ കൂട്ടും പൊളിച്ചു. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് നായകന്റെ ഇന്നിങ്‌സ്. പിന്നീടാണ് വാലറ്റത്തെ കൂട്ടുപിടിച്ച്് ജഡേജ തന്റെ അരങ്ങേറ്റ സെഞ്ച്വറി കണ്ടെത്തിയത്. കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരോടൊപ്പം ബാറ്റേന്തിയാണ് താരം അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറിക്ക് ചുക്കാന്‍ പിടിച്ചത്. സെഞ്ച്വറി നേടിയതോടെ ജഡേജ ബാറ്റുയര്‍ത്തി പിടിക്കേണ്ട താമസം ഇന്ത്യന്‍ നായകന്‍ കോഹ് ലി ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തിരുന്നു. അപ്പോഴേക്കും വിന്‍ഡീസ് ടീമിന് എത്തിപ്പിടിക്കാന്‍ കഴിയുന്ന ദൂരത്തിനപ്പുറത്തായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ്. ആദ്യ ഇന്നിസില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 649. 132 പന്തില്‍ 5 വീതം ബൗണ്ടറികളും സിക്‌സറുകളുമടക്കം കുറിച്ചാണ് ജഡ്ഡു തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ടീം 149.5 ഓവറുകളില്‍ നിന്നാണ് 649 റണ്‍സ് നേടിയിരിക്കുന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ ദേവേന്ദ്ര ബിഷോയാണ് വിന്‍ഡീസിനെ റെക്കോഡ് നാണക്കേടില്‍ നിന്ന് നിന്നും കരകയറ്റിയത്.
കൂറ്റന്‍ ലീഡ് വഴങ്ങി ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ വന്‍ വീഴ്ച പറ്റി. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ(2) വിക്കറ്റിന് മുന്നില്‍ കുരുക്കി ഷാമി ആഘോഷിച്ചു. സ്‌കോര്‍ ഏഴില്‍ നില്‍ക്കേ കീറണ്‍ പവലിനെ എല്‍ബിയില്‍ കുരുക്കി ഷാമി ഇത്തവണയും വിന്‍ഡീസിന്റെ അന്തകനായി. എന്നാല്‍ ഷായ് ഹോപും ഷിംറോണ്‍ ഹിറ്റ്‌മെയറും പതിയെ രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്നെങ്കിലും അധിക നേരം നീണ്ടു നിന്നില്ല. ഷായ് ഹോപിന്റെ വിക്കറ്റ് അശ്വിന്‍ തന്റെ സപെഷ്യലിസ്റ്റ് സ്പിന്നിലൂടെ പിഴുതപ്പോള്‍ അനാവശ്യ റണ്ണൗട്ടിലൂടെ ഹിറ്റ്‌മെയര്‍ പുറത്താവുകയായിരുന്നു. തുടര്‍ന്ന് വന്നവരും വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയതോടെ ടീം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പുറത്താവാതെ 27 റണ്‍സെടുത്ത റോസ്റ്റന്‍ ചേസാണ് ഇപ്പോള്‍ വിന്‍ഡീസ് ടീമിന്റെ ഏകപ്രതീക്ഷ. താരം തന്നെയാണ് കാരിബിയന്‍ നിരയിലെ ടോപ്‌സ്‌കോററും. 13 റണ്‍സുമായി കീമാ പോളും റോസ്റ്റന്‍ ചേസിന് കൂട്ടായി ക്രീസിലുണ്ട്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ജഡേജ, കുല്‍ദീപ് യാദവ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും അക്കൗണ്ടിലാക്കി.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ: പൃഥ്വി ഷാ സി&ബി ബിഷോ 134(154), ലോകേഷ് രാഹുല്‍ എല്‍ബിഡബ്ല്യു ഗബ്രിയേല്‍ 0(4), ചേതേശ്വര്‍ പൂജാര സി ഡോറിച് ബി ഷെര്‍മന്‍ ലൂയിസ് 86(130), വിരാട് കോഹ്‌ലി സി ബിഷോ ബി ഷെര്‍മന്‍ ലൂയിസ് 139(230), അജിന്‍ക്യ രഹാനെ സി ഡോറിച് ബി രോസ്റ്റന്‍ ചേസ് 41(92), റിഷഭ് പന്ത് സി കീമോ പോള്‍ ബി ബിഷോ 92(84), രവീന്ദ്ര ജഡേജ നോട്ട്ഔട്ട് 100(132), രവിചന്ദ്ര അശ്വിന്‍ സി ഡോറിച് ബി ബിഷു 7(15), കുല്‍ദീപ് യാദവ് എല്‍ബിഡബ്ല്യു ബി ബിഷോ 12(32), ഉമേഷ് യാദവ് സി ഷെര്‍മന്‍ ലൂയിസ ബി ബ്രാതവെയ്റ്റ് 22(24),മുഹമ്മദ് ഷമി നോട്ട്ഔട്ട് 2(6)
ആകെ 149.5 ഓവറില്‍ ഒമ്പത് വിക്കറ്റിന് 649
വെസ്റ്റ് ഇന്‍ഡീസ്
ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ബി ഷമി 2(10) , കീറന്‍ പവല്‍ എല്‍ബിഡബ്ല്യു ബി ഷമി 1(6),ഷായ് ഹോപ് ബി അശ്വിന്‍ 10(22),ഷിമ്രോണ്‍ ഹെറ്റ്മിര്‍ റണ്‍ഔട്ട് (ജഡേജ) 10(28),സുനില്‍ അംബ്രിസ് സി രഹനെ ബി ജഡേജ 12(20),രോസ്റ്റണ്‍ ചേസ് ബാറ്റിങ് 27(38),ഷെയ്ന്‍ ഡോറിച് ബി കുല്‍ദീപ് 10(35), കീമോ പോള്‍ ബാറ്റിങ് 13(15)ആകെ 29 ഓവറില്‍ ആറ് വിക്കറ്റിന് 94
Next Story
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT