Economy

കേന്ദ്ര ബജറ്റ്: റവന്യു കമ്മി വര്‍ധിക്കുന്നത് ആശങ്കാജനകം- ഡോ.രുദ്ര സെന്‍ ശര്‍മ

ധനകമ്മി കുറയുന്നതിനെക്കാള്‍ ഗൗരവതരമായി കാണേണ്ടത് റവന്യു വര്‍ധിക്കുമെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗ്രാമീണ മേഖലയുടെ വളര്‍ച്ചക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക അപര്യാപ്തമാണ്. കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് 16 ഇന അജണ്ട ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൃഷി പ്രധാനമായും സ്റ്റേറ്റ് സബ്ജക്ട് ആയതു കൊണ്ട് ഇവ നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. കോണ്‍ട്രാക്ട് ഫാമിംഗ് പോലുള്ള നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാകുമ്പോള്‍ തന്നെ ചില സംസ്ഥാനങ്ങള്‍ക്ക് ഇതിനോട് നയപരമായ വിയോജിപ്പുകളുണ്ടെന്നത് കാണാതിരിക്കാനാകില്ല

കേന്ദ്ര ബജറ്റ്: റവന്യു കമ്മി വര്‍ധിക്കുന്നത് ആശങ്കാജനകം- ഡോ.രുദ്ര സെന്‍ ശര്‍മ
X

കൊച്ചി: കുറഞ്ഞ ധനകമ്മി ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ് റവന്യു കമ്മി വര്‍ധിപ്പിക്കുമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഐ ഐ എം പ്രഫസറും എക്കണോമിക് ഡീനുമായ ഡോ. രുദ്ര സെന്‍ ശര്‍മ . ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് (ഫിക്കി)കാപ്പിറ്റയര്‍ കണ്‍സള്‍ട്ടന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ധനകമ്മി കുറയുന്നതിനെക്കാള്‍ ഗൗരവതരമായി കാണേണ്ടത് റവന്യു വര്‍ധിക്കുമെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗ്രാമീണ മേഖലയുടെ വളര്‍ച്ചക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക അപര്യാപ്തമാണ്. കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് 16 ഇന അജണ്ട ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൃഷി പ്രധാനമായും സ്റ്റേറ്റ് സബ്ജക്ട് ആയതു കൊണ്ട് ഇവ നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. കോണ്‍ട്രാക്ട് ഫാമിംഗ് പോലുള്ള നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാകുമ്പോള്‍ തന്നെ ചില സംസ്ഥാനങ്ങള്‍ക്ക് ഇതിനോട് നയപരമായ വിയോജിപ്പുകളുണ്ടെന്നത് കാണാതിരിക്കാനാകില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ ബാങ്കുകളെ രക്ഷപ്പെടുത്തുന്നതിന് ബജറ്റില്‍ പുതുതായി ഒന്നുമില്ല. സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദേശങ്ങള്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാണ്.നേരിട്ടുള്ള വിദേശ നിക്ഷേപം വിദ്യാഭ്യാസ മേഖലയില്‍ മാത്രമാണ്.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ലിമിറ്റ് അഞ്ച് ലക്ഷമാക്കിയത് അഭിനന്ദനീയമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ടാക്‌സ് അവധിയുടെ കാലയളവ് വര്‍ധിപ്പിച്ചത് ഐടി മേഖലക്ക് ഗുണം ചെയ്യും. ഇത്രയധികം നയപ്രഖ്യാപനങ്ങളുള്ള ബൃഹത്തായ ബജറ്റ് ധനമന്ത്രി ഒറ്റക്ക് വായിക്കുന്നത് അവസാനിപ്പിച്ച് ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ കൂടി ബജറ്റ് പ്രസംഗം നടത്തുന്ന രീതിയിലേക്ക് മാറണമെന്ന് ഡോ. രുദ്ര സെന്‍ ശര്‍മ അഭിപ്രായപ്പെട്ടു.ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍വെസ്റ്റ്‌മെമെന്റ് സ്ട്രാറ്റജീസ് ഡോ. വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. അറ്റകുറ്റങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളായി ഈ ബജറ്റിനെ വിലയിരുത്താം. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുമെന്ന് പറയുന്ന ബജറ്റില്‍ ലാഭവിഹിതത്തിന് നികുതി ചുമത്തിയത് വിരോധാഭാസമായി തോന്നുന്നു. കോര്‍പറേറ്റ് ടാക്‌സും ക്യാപിറ്റല്‍ ഏണിംഗ് ടാക്‌സും ഡിവിഡണ്ട് ടാക്‌സും ചേര്‍ന്ന ത്രിതല ടാക്‌സാണ് നിക്ഷേപകന്‍ നല്‍കേണ്ടി വരുന്നത്. മുമ്പ് നടപ്പിലാക്കിയ സൂപ്പര്‍ റിച്ച് ടാക്‌സ് പോലെ യുക്തി രഹിതമാണ് ഡിവിഡണ്ട് ടാക്‌സ്.ഈ മൂന്നു തല നികുതിയും നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിജയകുമാര്‍ പറഞ്ഞു.കാപ്പിറ്റയര്‍ കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശ്രീജിത് കുനിയില്‍, ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു, കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്് ജി കാര്‍ത്തികേയന്‍, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ്് സണ്ണി എല്‍ മലയില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it