ടൈ കേരള സംരംഭക സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
കെപിഎംജിചെയര്‍മാനും സിഇഒ യുമായ അരുണ്‍ എം കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.സാങ്കേതിക തൊഴില്‍ പരിശീലനം മെച്ചപ്പെടുത്തുന്നതിലൂടെയും,സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും,പുറത്ത് നിന്നുള്ളവരെ ആകര്‍ഷിക്കുകയും,വികസനം പ്രോല്‍ാഹിപ്പിക്കുന്നതിന് പ്രവാസികളെ ഉള്‍പ്പെടുത്തി പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന് വലിയ സംരംഭക വളര്‍ച്ച നേടാന്‍ കഴിയുമെന്നും അരുണ്‍എംകുമാര്‍പറഞ്ഞു.
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍കേരള-2019 കൊച്ചിയിലെ ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ ആരംഭിച്ചു. ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.കെപിഎംജിചെയര്‍മാനും സിഇഒ യുമായ അരുണ്‍ എം കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് രാജ്യത്ത് നേടിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.2018ല്‍ 11 ബില്യണ്‍ ഡോളറാണ് നിക്ഷേപം.2016 ല്‍ നിന്ന് രണ്ടിരട്ടി വര്‍ധനവാണിത്.2018ല്‍ മാത്രം 1200 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടു. മൊത്തം കണക്ക്7200ന് മുകളിലാണ്.ബി2ബി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 40% വളര്‍ച്ചയുണ്ട്.സാങ്കേതിക തൊഴില്‍ പരിശീലനം മെച്ചപ്പെടുത്തുന്നതിലൂടെയും,സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും,പുറത്ത് നിന്നുള്ളവരെ ആകര്‍ഷിക്കുകയും,വികസനം പ്രോല്‍ാഹിപ്പിക്കുന്നതിന് പ്രവാസികളെ ഉള്‍പ്പെടുത്തി പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന് വലിയ സംരംഭക വളര്‍ച്ച നേടാന്‍ കഴിയുമെന്നും അരുണ്‍എംകുമാര്‍പറഞ്ഞു.
സംരംഭകത്വം രുഗാന്ധിയന്‍ കാഴ്ചപ്പാട്' എന്നവിഷയത്തില്‍ ഡോ.കിരണ്‍ബേദി മുഖ്യപ്രഭാഷണംനടത്തി.ഗാന്ധിയന്‍ ആശയത്തില്‍ ഓരോസംരംഭകത്വവുംബിസിനസോതൊഴിലോആകട്ടെ,ഒരുട്രസ്റ്റിഷിപ്പാണ്.നമുക്കുള്ളതെന്നുംവിശ്വാസത്താല്‍നല്‍കിയിരിക്കുന്നതാണ്.പ്രകൃതി,നമ്മുടെപൂര്‍വ്വികര്‍നട്ടമരങ്ങള്‍,പഴങ്ങള്‍,ഭക്ഷണം,വെള്ളം,ശുദ്ധവായു,നല്ലആരോഗ്യംഎന്നിവയെല്ലാം അതില്‍ പെടും.ബിസിനസ്സ് അതു പോലെ തന്നെ.വിശ്വാസത്തിന്റെസൂക്ഷിപ്പുകാരനുംകാണപ്പെട്ട രൂപവും നമ്മള്‍ തന്നെയാണ്.വലിയനന്മയ്ക്കായിനമ്മള്‍ അത് കൈവശം വെക്കുന്നുവെന്ന് മാത്രമെന്നു കിരണ്‍ ബേദിപറഞ്ഞു.സംരംഭകത്വത്തില്‍നിക്ഷേപവുംപുനര്‍നിക്ഷേപവുമെല്ലാം അവശ്യ ഘടകങ്ങളാണ്.അവിടെട്രസ്റ്റിന്റെ പ്രവര്‍ത്തന രീതിയും അതാണ്. എന്നാല്‍ അത് പൊതു നന്‍മ ലക്ഷ്യം വെച്ചാവണം.
ഭൂമിയില്‍എല്ലാംഎല്ലാവരുടെയുംആവശ്യത്തിന്ഉണ്ടെന്നുംഎന്നാല്‍ആരുടെയുംഅത്യാഗ്രഹത്തിന്ഒന്നുമില്ലെന്നുമുള്ളഗാന്ധിയന്‍ആദര്‍ശത്തില്‍ഉറച്ചുനിന്നാവണം സംരംഭകത്വവുമെന്നും അദ്ദേഹം പറഞ്ഞു.ടൈകേരളപ്രസിഡന്റ് എം എസ് എ കുമാര്‍. യു എസ് ടി ഗ്ലോബല്‍ മുന്‍ സിഇഒ സാജന്‍ പിള്ള,കേരളവൈസ് പ്രസിഡന്റ് അജിത്,കേരള സാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജിഗോപിനാഥ്,വിവേക് ക്യഷ്ണ ഗോവിന്ദ,് ടൈ പ്രോഗ്രാം ചെയര്‍ മുകുന്ദ് ക്യഷ്ണ,ഏലിയാസ് ജോര്‍ജ്,ആനന്ദമണി സംസാരിച്ചു.ടൈ കേരള അവാര്‍ഡ് നൈറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. അഞ്ച് വിഭാഗങ്ങളിലായി സംരംഭക മികവിനുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന് ഷര്ജീല്...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ചു; ജൂണ് ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില് ദര്ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT