- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഐടി കാലിക്കറ്റില്‍ സ്പിക് മാകെ കേരള സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സ്പിക് മാകെ കേരള സംസ്ഥാന സമ്മേളനത്തിന് എന്‍ഐടി ക്യാമ്പസില്‍ ഉജ്ജ്വല തുടക്കമായി. ഉദ്ഘാടന ചടങ്ങ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ്, സിറ്റി പോലിസ് കമ്മീഷണര്‍ ജയദേവ് ജി ഐപിഎസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ആധുനിക വിദ്യാഭ്യാസത്തില്‍ സാംസ്‌കാരിക അവബോധത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് ഇത്തരം സംഗമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പിക് മാകെ സ്ഥാപകന്‍ പത്മശ്രീ പ്രൊഫ. കിരണ്‍ സേത്ത് മുഖ്യപ്രഭാഷണം നടത്തി. എന്‍ഐടി സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. സത്യനന്ദ പാണ്ഡ സ്വാഗതവും ഡോ. ഉമാമഹേശ്വര ശര്‍മ ബി നന്ദിയും രേഖപ്പെടുത്തി.
വിദ്യാര്‍ഥികള്‍ക്ക് കലകളെ അടുത്തറിയാനുള്ള അവസരമാണ് ഈ റെസിഡന്‍ഷ്യല്‍ ക്യാമ്പ് ഒരുക്കുന്നത്. പ്രഗല്‍ഭരായ കലാകാരന്മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം. കലാകാരന്മാരും വിദ്യാര്‍ഥികളും ഒരേ ക്യാമ്പസില്‍ താമസിച്ച് അച്ചടക്കമുള്ള ദിനചര്യകളിലൂടെയും ചര്‍ച്ചകളിലൂടെയും പൈതൃകത്തെ അടുത്തറിയുന്നു. സാംസ്‌കാരിക യാത്ര വരും ദിവസങ്ങളിലും തുടരും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















