Latest News

മെഡിക്കല്‍ കോളജില്‍ ഒരു മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് പിജി സീറ്റ്

മെഡിക്കല്‍ കോളജില്‍ ഒരു മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് പിജി സീറ്റ്
X

ഹൈദരാബാദ്: നീറ്റ് പിജി പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി കുറച്ചതിന് പിന്നാലെ, തെലങ്കാനയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പിജി മെഡിക്കല്‍ സീറ്റുകള്‍ ലഭിച്ചു. 800 മാര്‍ക്കിന് നടന്ന പരീക്ഷയില്‍ വെറും ഒരു മാര്‍ക്ക് മാത്രം നേടിയ വിദ്യാര്‍ഥിക്ക് ഹൈദരാബാദിലെ ഒരു പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലാണ് ഈ വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിച്ചത്. ഒരു മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയുടെ അഖിലേന്ത്യാ റാങ്ക് 2,29,981 ആണെന്ന് അലോട്ട്‌മെന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം, തെലങ്കാനയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

ഹൈദരാബാദിലെ ഉസ്മാനിയ മെഡിക്കല്‍ കോളജില്‍ 12 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് ഫോറന്‍സിക് മെഡിസിനിലും 24 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് പത്തോളജിയിലും സീറ്റ് ലഭിച്ചു. വാറങ്കലിലെ കാക്കത്തിയ മെഡിക്കല്‍ കോളജ്, സെക്കന്ദരാബാദിലെ ഗാന്ധി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും 100ല്‍ താഴെ മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനം ലഭിച്ചതായാണ് അലോട്ട്‌മെന്റ് പട്ടിക വ്യക്തമാക്കുന്നത്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് ജനുവരിയില്‍ കട്ട് ഓഫ് മാര്‍ക്ക് ഗണ്യമായി കുറച്ചിരുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലേക്കുള്ള കട്ട് ഓഫ് പൂജ്യം പേഴ്‌സന്റൈലാക്കി മാറ്റുകയും സ്‌കോര്‍ മൈനസ് 40 ആക്കുകയും ചെയ്തതായാണ് അറിയിച്ചത്.

സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാതിരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നതാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഇതുവഴി മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകരാനിടയുണ്ടെന്നും അക്കാദമിക് നിലവാരത്തില്‍ വലിയ വിട്ടുവീഴ്ചയാണിതെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിക്കുന്നു. പരീക്ഷാ സംവിധാനം പരിഷ്‌കരിക്കാതെ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കുന്നത് അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ ചുരുക്കുന്നതിന് കാരണമാകുമെന്നുമാണ് വിമര്‍ശനം ഉയരുന്നത്.

Next Story

RELATED STORIES

Share it