ഓണക്കാലത്ത് സ്വര്‍ണം നേടാന്‍ സ്‌ക്രാച്ച് ആന്‍ഡ് എസ്എംഎസ് സമ്മാന പദ്ധതിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

പ്രതിദിനം ഒരു ലക്ഷം രൂപയുടെ വരെ സ്വര്‍ണം നേടാന്‍ സാധിക്കുന്നതാണ് പദ്ധതിയെന്ന് ഗാദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡ്ഡും ഇവിപിയുമായ കമല്‍ നന്ദി പറഞ്ഞു.ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് സ്‌ക്രാച്ച് ആന്‍ എസ്എംഎസ് സമ്മാന പദ്ധതിയെന്നും എന്നാല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു മാത്രം സെപ്റ്റംബര്‍ 15 വരെ ഇതില്‍ പങ്കെടുക്കാമെന്നും കമല്‍ നന്ദി പറഞ്ഞു

ഓണക്കാലത്ത് സ്വര്‍ണം നേടാന്‍ സ്‌ക്രാച്ച് ആന്‍ഡ് എസ്എംഎസ്  സമ്മാന പദ്ധതിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

കൊച്ചി:ഈ ഓണക്കാലത്ത്് ഉപഭോക്താക്കള്‍ക്കായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ വരെ സ്വര്‍ണം നേടാന്‍ സാധിക്കുന്ന 'സ്‌ക്രാച്ച് ആന്‍ഡ് എസ്എംഎസ്' സമ്മാന പദ്ധതിയുമായി ഗോദ്‌റെജ് അപ്ലയന്‍സസ്. ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് സ്‌ക്രാച്ച് ആന്‍ എസ്എംഎസ് സമ്മാന പദ്ധതിയെന്നും എന്നാല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു മാത്രം സെപ്റ്റംബര്‍ 15 വരെ ഇതില്‍ പങ്കെടുക്കാമെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡ്ഡും ഇവിപിയുമായ കമല്‍ നന്ദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇതോടൊപ്പം റെഫ്രജിറേറ്റര്‍, വാഷിംഗ് മെഷീന്‍, കോപ്പര്‍ കണ്ടന്‍സര്‍ സ്പ്ലിറ്റ് എസി തുടങ്ങിയവയില്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് അഞ്ചുവര്‍ഷത്തെ സംക്ഷിപ്ത വാറന്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. റെഫ്രജിറേറ്റര്‍, ഇന്‍വേര്‍ട്ടര്‍ എസി എന്നിവയ്ക്കുനിലവിലുള്ള പത്തുവര്‍ഷത്തെ കംപ്രസര്‍ വാറന്റിക്കും വാഷിംഗ് മെഷീന്റെ പത്തുവര്‍ഷത്തെ മോട്ടോര്‍ വാറന്റിക്കും പുറമേയാണിത്.ഇതിനു പുറമേ ലളിതമായ വായ്പ ഓഫര്‍, എക്‌സ്‌ചേഞ്ച് ഓഫര്‍, ക്യാഷ് ബാക്ക് ഓഫര്‍ തുടങ്ങിയ വാഗ്ദാനങ്ങളും ഈ ഓണക്കാലത്ത് ഗോദ്‌റെജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കമല്‍ നന്ദി പറഞ്ഞു.

ഗോദ്‌റെജ് അപ്ലയന്‍സസ് സ്പ്‌ളിറ്റ് എസി ഇന്‍സ്റ്റോളേഷന്‍ ചാര്‍ജ് സബ്‌സിഡി നിരക്കായ 899 രൂപയ്ക്ക് ചെയ്തു നല്‍കും. കൂടാതെ ഗോദ്‌റെജ് മൈക്രോ വേവ് അവന്‍ വാങ്ങുന്നവര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് കോള്‍ വഴി ഒരു സമ്മാനം ഉറപ്പാണ്. പുറമേ ദുബായി യാത്ര, റോയല്‍ എന്‍ഫീല്‍ഡ്, സ്വര്‍ണം തുടങ്ങിയ സമ്മാനങ്ങള്‍ നേടാനുള്ള സാധ്യതയും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡൗണ്‍ പേമെന്റും, പൂജ്യം പലിശയും, പ്രോസസിംഗ് ഫീസും ഇല്ലാതെ പ്രത്യേക വായ്പയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖ 10 ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ ക്യാഷ് ബാക്കും ലഭിക്കും.നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതുക്കുന്നതിനൊപ്പം 10,000 രൂപയുടെ വരെ ആനുകൂല്യങ്ങളും ലഭിക്കും. എല്ലാ വിഭാഗങ്ങളിലും ഇതു ലഭ്യമാണെന്ും അദ്ദേഹം പറഞ്ഞു.ഉല്‍്പന്നം വാങ്ങിയശേഷം ഈ സമ്മാന പദ്ധതിയില്‍ പങ്കുചേരാന്‍ ഉപഭോക്താവ് 09223070107 എന്ന നമ്പരിലേക്ക് (ONAMGODREJ <SPACE>UNIQUE CODE<SPACE>DEALER NAME) എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് ചെയ്താല്‍ മതി. സമ്മാനം ലഭിച്ചതായി എസ്എംഎസ് അറിയിപ്പു ലഭിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ കമ്പനിയുടെ പ്രതിനിധിയെ 04846612609 എന്ന നമ്പരില്‍ (രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ) ബന്ധപ്പെടണം.ഗോദ്‌റെജ് അപ്ലയന്‍സസ് നാഷണല്‍ സെയില്‍സ് ഹെഡ് സഞ്ജീവ് ജയിന്‍, മാര്‍ക്കറ്റിംഗ് ഹെഡ് സ്വാതി രാഥി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top