Wayanad

കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
X

കല്‍പ്പറ്റ: വയനാട് കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറമ കോളനിയിലെ ശശിയുടെ മകന്‍ അശ്വിനാ (20) ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ സുഹൃത്തുക്കള്‍ക്കൊപ്പം ചീപ്രത്തെ സ്വകാര്യറിസോര്‍ട്ടിന് സമീപത്തെ ഡാമില്‍ കുളിക്കവെ അശ്വിന്‍ മുങ്ങിപ്പോവുകയായിരുന്നു.

കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ എം ജോമിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്‌കൂബ ഉപയോഗിച്ച് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബത്തേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അശ്വിന്റെ മാതാവ് രമ. ഏക സഹോദരി അക്ഷയ.

Next Story

RELATED STORIES

Share it