Wayanad

വയനാട് ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 20.35 ശതമാനം

വയനാട് ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 20.35 ശതമാനം
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35 ആണ്. 725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88,144 ആയി. 81,062 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5996 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 4,697 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 69, നെന്‍മേനി 56, കല്‍പ്പറ്റ 47, മേപ്പാടി 44, മാനന്തവാടി 43, ഇടവക 42, നൂല്‍പ്പുഴ 39, അമ്പലവയല്‍, പനമരം 38 വീതം, മീനങ്ങാടി 31, മൂപ്പൈനാട് 25, തവിഞ്ഞാല്‍, വൈത്തിരി, കണിയാമ്പറ്റ 22 വീതം, പുല്‍പ്പള്ളി 21, മുള്ളന്‍കൊല്ലി, പൂതാടി, തിരുനെല്ലി, വെങ്ങപ്പള്ളി 20 വീതം, വെള്ളമുണ്ട 19, പടിഞ്ഞാറത്തറ 18, പൊഴുതന 15, മുട്ടില്‍ 14, തൊണ്ടര്‍നാട് 11, കോട്ടത്തറ 7, തരിയോട് 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികളും, ഒരു കര്‍ണാടക സ്വദേശിയും രോഗബാധിതരായി.

594 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 89 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 505 പേരുമാണ് രോഗമുക്തരായത്.

1,510 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1,510 പേരാണ്. 1633 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17207 പേര്‍. ഇന്ന് പുതുതായി 82 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.

ജില്ലയില്‍നിന്ന് 2,729 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 6,57,675 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,28,713 എണ്ണത്തിന്റെ ഫലം ലഭിച്ചു. 540569 പേര്‍ നെഗറ്റീവും 88,144 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it