Wayanad

മാരക മയക്കുമരുന്നുമായി സീരിയല്‍ നടന്‍ ഡെന്‍സണ്‍ അറസ്റ്റില്‍

മാരക മയക്കുമരുന്നുമായി സീരിയല്‍ നടന്‍ ഡെന്‍സണ്‍ അറസ്റ്റില്‍
X

കല്‍പ്പറ്റ: അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട എല്‍എസ്ഡി സ്റ്റാമ്പുകളുമായി സിനിമാ- സീരിയല്‍ നടന്‍ പിടിയിലായി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തില്‍ പഴയ വൈത്തിരിയിലെ ഒരു ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണി (44) നെ അറസ്റ്റുചെയ്തത്.

ഇയാളില്‍നിന്നും 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഗ്രാമിന് 40,000 രൂപയോളം വിലവരുന്ന അതിമാരക മയക്കുമരുന്നാണിത്.

Next Story

RELATED STORIES

Share it