സബ്ജയിലിലെ കൊവിഡ് വ്യാപനം: മുന്‍കരുതല്‍ സ്വീകരിച്ചതായി ഡിഎംഒ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസ് സേവ്യറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സബ് ജയില്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
കല്‍പറ്റ: വൈത്തിരി സബ് ജയിലില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ അന്തേവാസികള്‍ക്ക് രോഗം പകരാതിരിക്കുന്നതിനുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആര്‍ രേണുക അറിയിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസ് സേവ്യറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സബ് ജയില്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പിഎച്ച്എന്‍ കെ എം നബീസ, ജെഎച്ച്‌ഐ കെ ബി ശ്രീജിത്ത്, ജെപിഎച്ച്എന്‍ ടി ഹസീന എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
സബ് ജയിലിലെ 44 അന്തേവാസികളില്‍ 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിലവില്‍ 5 സെല്ലുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മറ്റ് അന്തേവാസികളെ മൂന്നു സെല്ലുകളിലായി താമസിപ്പിക്കുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആവശ്യത്തിന് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ജയിലില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ രോഗബാധയുടെ പശ്ചാത്തലത്തില്‍ പുതുതായി തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കരുതെന്നും കൊവിഡ് ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് പ്രതീക്ഷിക്കുന്നവരെ ഫലം ലഭ്യമാകുന്നത് വരെ മാറ്റി പാര്‍പ്പിക്കുന്നതിനുമുളള നിര്‍ദ്ദേശവും നല്‍കിയതായി ഡിഎംഒ അറിയിച്ചു.
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT