Thrissur

വയോധികനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

. പേരാമംഗലം പാടുകാട് രാജന്‍ (60) ആണ് അറസ്റ്റിലായത്.

വയോധികനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
X

മാള: കോട്ടുപ്പാടം സ്വദേശിയായ ഇളംകുറ്റിയില്‍ വേലായുധനെ കഴിഞ്ഞ ദിവസം രാത്രി അക്രമിച്ച കേസിലെ പ്രതിയെ മാള പോലിസ് കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്നും പിടികൂടി. പേരാമംഗലം പാടുകാട് രാജന്‍ (60) ആണ് അറസ്റ്റിലായത്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോട് കൂടി അഷ്ടമിച്ചിറയിലെ യൂണിയന്‍ പ്രവര്‍ത്തകരാണ് ഗുരുതരമായി പരിക്ക് പറ്റി രക്തം കട്ട പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന വേലായുധനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ മാള പോലിസിന്റെ സഹായത്തോടെ ചാലക്കുടി ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത വേലായുധന്‍ ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി ആളുകളെ ചോദ്യം ചെയ്തതില്‍ നിന്നും ആണ് പോലിസിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. മാള എസ്എച്ച്ഒ വി സജിന്‍ ശശിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. ഇന്ന് വൈകീട്ട് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ രാജനെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it