Thrissur

സംസ്ഥാനതല ചെസ് മല്‍സരം സംഘടിപ്പിച്ചു

സംസ്ഥാനതല ചെസ് മല്‍സരം സംഘടിപ്പിച്ചു
X

തൃശൂര്‍: കേരള ചെസ് അസോസിയേഷന്‍, തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന്‍, മാള ഹോളിഗ്രേയ്‌സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ചെസ് മല്‍സരം സംഘടിപ്പിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ യൂത്ത് ചെസ് ടീം പരിശീലകന്‍ ടി കെ സുരേഷ്‌കുമാറുമായി ചെസ് കളിച്ചാണ് ഉദ്ഘാടനം ചെയ്തത്. കേരള ചെസ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞുമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ യൂത്ത് ചെസ് ടീം പരിശീലകന്‍ ടി ജെ സുരേഷ്‌കുമാര്‍, ഹോളിഗ്രേയ്‌സ് സ്‌കൂള്‍ ചെയര്‍മാന്‍ ജോസ് കണ്ണംപിള്ളി, പ്രിന്‍സിപ്പല്‍ ജോസ് ജോസഫ് ആലുങ്കല്‍, സ്‌കൂള്‍ ക്യാപ്റ്റന്‍ ശിവാനി അനില്‍, വൈസ് ക്യാപ്റ്റന്‍ ആനന്ദ് രാജ് സംസാരിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നു സെലക്്ഷന്‍ ലഭിച്ച 500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായായിരുന്നു മല്‍സരങ്ങള്‍.




Next Story

RELATED STORIES

Share it