Thrissur

വിദേശ മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

വിദേശ മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി
X

മാള: പുത്തന്‍ചിറ കണ്ണികുളങ്ങര പുളിയിലകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 11 കുപ്പി അളവില്‍ കൂടുതല്‍ വിദേശ മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും (ഹാന്‍സ്) കടത്തികൊണ്ട് വന്ന ആക്ടിവ സ്‌കൂട്ടറും പിടികൂടി. മാള എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ പി കെ സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വിദേശമദ്യം പിടികൂടിയത്.

പുത്തന്‍ചിറ പുളിയിലകുന്ന് ദേശത്ത് പാറകുളം വീട്ടില്‍ ഷാഹിനെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ കെ ജി സന്തോഷ് ബാബു, കെ വി എല്‍ദോ, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഐ വി സാബു, ടി രാജേഷ് എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it