ഇടിമിന്നലില്‍ വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചു

മാള: ഇടിമിന്നലില്‍ വലിയപറമ്പ് വെങ്ങണത്ത് ജോണ്‍സന്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. മോട്ടോര്‍, ടിവി, ഫാനുകള്‍, മിക്‌സി, വയറിങ് അടക്കമുള്ളതെല്ലാം കത്തിനശിച്ചിട്ടുണ്ട്. വീടിന്റെ ഭിത്തിയില്‍ ചില ഭാഗത്ത് വിള്ളലും തകര്‍ച്ചയുമുണ്ടായിട്ടുണ്ട്. സ്വിച്ച് ബോര്‍ഡുകള്‍ കത്തി തെറിച്ചുപോയിട്ടുണ്ട്. സംഭവസമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കനത്ത നാശനഷ്ടമാണ് ഇവിടെയുണ്ടായത്. അതിശക്തമായ കാറ്റും മഴയും മിന്നലുമായിരുന്നു ഏതാനും ദിവസങ്ങളായി മേഖലയില്‍. രണ്ടാഴ്ചയോളം മുമ്പുണ്ടായ ചുഴലിക്കാറ്റില്‍ ഒടിഞ്ഞ് നശിക്കാത്ത വാഴയും മറ്റും കുറേയേറെ നശിച്ചിട്ടുണ്ട്. കൊച്ചുകടവ് പള്ളിബസാറില്‍ കുഴിക്കണ്ടത്തില്‍ സലീമിന്റെ പുരയിടത്തിലുണ്ടായിരുന്ന മുരിങ്ങമരം കാറ്റില്‍ നിലംപൊത്തി. കുഴൂര്‍ തിരുമുക്കുളത്ത് കൂരിക്കല്‍ സുഭാഷിണി ഗോപിനാഥിന്റെ വീടിന് മേലെ ട്രസ്സ് വര്‍ക്ക് ചെയ്തിരുന്ന ഷീറ്റുകള്‍ക്ക് മേലെ തെങ്ങ് വീണ് ഷീറ്റുകള്‍ തകര്‍ന്നു. വീടിന്റെ സണ്‍ഷെയ്ഡിനും സ്‌റ്റൈപ്പുകള്‍ക്കും ചെറിയ തകരാര്‍ പറ്റിയിട്ടുണ്ട്.
RELATED STORIES
ഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്ത്തതിനെച്ചൊല്ലി തര്ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലര്ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT