Latest News

പെറുവില്‍ അതിശക്തമായ മഴയും മണ്ണിടിച്ചിലും; നിരവധി പേര്‍ മരിച്ചു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പെറുവില്‍ അതിശക്തമായ മഴയും മണ്ണിടിച്ചിലും; നിരവധി പേര്‍ മരിച്ചു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

ലിമ: പെറുവില്‍ അതിശക്തമായ മഴയിലും മണ്ണിടിച്ചിലും നിരവധി പേര്‍ മരിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ 700ല്‍ അധികം ജില്ലകളില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 5,500 വീടുകള്‍ വെള്ളത്തിനടിയിലായി.

കഴിഞ്ഞദിവസം രക്ഷാ പ്രവര്‍ത്തനത്തിനിടെ 15 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ നാലു പേര്‍ ഹെലികോപ്റ്റര്‍ ജീവനക്കാരായിരുന്നു. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളായ ഇക്ക, അരെക്വിപ എന്നിവിടങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച പിതാവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പെറുവിയന്‍ അധികൃതര്‍ അറിയിച്ചു. എല്‍നിനോ കോസ്‌റ്റെറോ പ്രതിഭാസമാണ് പെറുവില്‍ കഴിഞ്ഞ ആഴ്ചകളില്‍ പെയ്ത കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it