Thrissur

കുണ്ടൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ തൂണില്‍ ഇടിച്ചു; വിദ്യാര്‍ഥി മരിച്ചു

കുണ്ടൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ തൂണില്‍ ഇടിച്ചു; വിദ്യാര്‍ഥി മരിച്ചു
X

മാള: കുണ്ടൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ തൂണില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ മില്‍മ പാല്‍ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കാക്കനാടന്‍ പൗലോസിന്റെ മകന്‍ റോബിന്‍ (17) ആണ് മരിച്ചത്. കൂട്ടുകാരനുമായി ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവും വഴി ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

കുണ്ടൂര്‍ കോലഞ്ചേരി സാബുവിന്റെയും റാണിയുടെയും മകനായ റോബിന്‍ (24) ന് ഗുരുതരമായ പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്നു മരിച്ച റോബിന്‍. മാതാവ് റൂബി. ഏക സഹോദരി രൂപ. സൗദിയില്‍ നിന്നും പിതാവ് ഞായറാഴ്ച രാത്രി വീട്ടിലെത്തും. തിങ്കളാഴ്ച കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ രാവിലെ 10ന് സംസ്‌കാരം നടക്കും.

Next Story

RELATED STORIES

Share it