Pathanamthitta

കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മധ്യവയസ്‌കന്‍ പിടിയില്‍

ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്.

കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മധ്യവയസ്‌കന്‍ പിടിയില്‍
X
അറസ്റ്റിലായ ബിനുകുമാര്‍

പത്തനംതിട്ട: കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലറ ആനാകുടി ബേബി സദനത്തില്‍ ബിനു കുമാര്‍(54) ആണ് പിടിയിലായത്. പത്തനംതിട്ട എസ്‌ഐ കുരുവിള ജോര്‍ജ്, എഎസ്‌ഐ ജയചന്ദ്രന്‍ എന്നിവര്‍ കിളിമാനൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2017 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കൊച്ചി മെട്രോയില്‍ മകന് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്തതായി വാഴമുട്ടം സ്വദേശി ഉഷാ രാജന്‍ നല്‍കിയ പരാതിയിലാണ് പത്തനംതിട്ട പോലിസ് കേസെടുത്തത്. ബിനുകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Next Story

RELATED STORIES

Share it