Pathanamthitta

അടൂരിലെ അ്ക്രമം: അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടൂരിലെ അ്ക്രമം: അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അടൂരിലുണ്ടായ അക്രമങ്ങളില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജില്ലാ വൈസ് പ്രസിഡന്റ് വികാസ് ടി നായര്‍, അടൂര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ശ്രീനി എസ് മണ്ണടി, മുഹമ്മദ് അനസ്, ഷൈജു, സതീഷ് ബാലന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താലിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ വ്യാപക ആക്രമമാണ് സഘപരിവാരവും സിപിഎമ്മും അഴിച്ചുവിട്ടത്. അടൂര്‍ നഗരത്തിലെ മൊബൈല്‍ കടയ്ക്കുനേരെ ആര്‍എസ്എസുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം, പഞ്ചായത്ത് മെമ്പര്‍ എന്നിവരുടേ വീടിനുനേരെയും അക്രമണമുണ്ടായി. അടൂര്‍ മേഖലയില്‍ ആര്‍എസ്എസ്- സിപിഎം പ്രവര്‍ത്തകരുടെ അമ്പതോളം വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഏഴുപേര്‍ക്ക് പരിക്കേറ്റു. വിവിധ കേസുകളിലായ ഇരുപത്തഞ്ചോളം പേര്‍ അറസ്റ്റിലായിരുന്നു.


Next Story

RELATED STORIES

Share it