ഡിവൈഎഫ് ഐ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
2017ല്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന മുനീറിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
BY SRF22 April 2022 10:26 AM GMT

X
SRF22 April 2022 10:26 AM GMT
ഒറ്റപ്പാലം: ചെര്‍പ്പുളശ്ശേരിയിലെ ഡിവൈഎഫ് ഐ മേഖലാ സെക്രട്ടറി മുനീര്‍ അക്രമിക്കപ്പെട്ട കേസില്‍ പ്രതികളാക്കപ്പെട്ട അഞ്ചു പേരെയും ഒറ്റപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. എസ്ഡിപി ഐ പ്രവര്‍ത്തകരായ നൗഷാദ്, ഫൈസല്‍, ഷഫീഖ്, ജിതേഷ്, അഷറഫ് എന്നിവരെയാണ് ഒറ്റപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2017ല്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന മുനീറിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഐപിസി 308 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. എം പി അബ്ദുള്‍ ലത്തീഫ്, എം മുഹമ്മദ് റാഷിദ്, എ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT