കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ പിടിയില്‍

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ പിടിയിലായി. ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് വിജിലന്‍സ് പരിശോധനയില്‍ പിടിയിലായത്. 4,000 രൂപയാണ് സുബ്രഹ്മണ്യന്‍ കൈക്കൂലി വാങ്ങിയത്. സ്ഥലത്തിന്റെ പട്ടയം ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസിലെത്തിയ യുവാവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച 4,000 രൂപയുമായെത്തണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ യുവാവിനോട് പറഞ്ഞത്.
എന്നാല്‍, യുവാവ് വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടി പണം കൈമാറിയതിനു ശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. വില്ലേജ് ഓഫിസറടക്കമുള്ളവര്‍ക്കായാണ് 4,000 രൂപ കൈക്കൂലി വാങ്ങുന്നതെന്നാണ് സുബ്രഹ്മണ്യന്‍ പരാതിക്കാരനോട് പറഞ്ഞത്. നിരവധിതവണ വില്ലേജ് ഓഫിസ് കയറിയിറങ്ങിയെന്നും സഹികെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു.
RELATED STORIES
ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT