വാഴേങ്കടയില്‍ വീടുകളില്‍ മോഷണം; നിരവധി കേസുകളിലെ പ്രതി ആസിഡ് ബിജു അറസ്റ്റില്‍

പെരിന്തല്‍മണ്ണ: വാഴേങ്കടയില്‍ ആള്‍ത്താമസമുള്ള രണ്ട് വീടുകളില്‍ മുകളിലെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ മാര്‍ച്ച് 25ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസില്‍ ജയിലിലായ കോതമംഗലം സ്വദേശി ബിജു എന്ന ആസിഡ് ബിജു (41) വിനെ പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിജു ജയിലില്‍ നിന്നും ഇറങ്ങിയത്.
ശേഷം ഒരു മോഷണക്കേസില്‍ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വാഴേങ്കട മോഷണക്കേസില്‍ പെരിന്തല്‍മണ്ണ പോലിസ് നടത്തിയ അന്വേഷണത്തില്‍ ബിജുവിനെ തിരിച്ചറിയുകയും ജയിലില്‍ നിന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ ബിജു കുറ്റസമ്മതം നടത്തുകയും ചെയ്തു. ബിജു മോഷണം നടത്തിയ അഞ്ചര പവനോളം സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയ ജ്വല്ലറിയില്‍ നിന്നും റിക്കവറി നടത്തി. പ്രതിയെ വാഴേങ്കടയിലെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സി കെ നൗഷാദ്, ജൂനിയര്‍ എസ്‌ഐ ഷൈലേഷ്, എഎസ്‌ഐമാരായ അരവിന്ദാക്ഷന്‍, വിശ്വംഭരന്‍, പെരിന്തല്‍മണ്ണ Dansaf ടീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT