Malappuram

അരീക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് നാളെ തുടക്കമാവും

മൂന്ന് വര്‍ഷത്തെ പദ്ധതിയില്‍ പഞ്ചായത്തില്‍ 250 ഹെക്ടര്‍ സ്ഥലത്ത് 43,756 തെങ്ങുകളെ ഇതിലൂടെ സംരക്ഷിക്കും. തെങ്ങിന് തടം വെട്ടല്‍, വളം ചകിരി തൊണ്ടുടക്കല്‍, കുമ്മായം, മഗനീഷ്യം സള്‍ഫേ്റ്റ്, ജീവാണു വളം, സസ്യ സംരക്ഷണം, തെങ്ങ് വെട്ടിമാറ്റല്‍ എന്നിവ പദ്ധതിയിലുണ്ടാകും.

അരീക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് നാളെ തുടക്കമാവും
X

അരീക്കോട്: നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിനായി അരീക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് നാളെ തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് വര്‍ഷത്തെ പദ്ധതിയില്‍ പഞ്ചായത്തില്‍ 250 ഹെക്ടര്‍ സ്ഥലത്ത് 43,756 തെങ്ങുകളെ ഇതിലൂടെ സംരക്ഷിക്കും. തെങ്ങിന് തടം വെട്ടല്‍, വളം ചകിരി തൊണ്ടുടക്കല്‍, കുമ്മായം, മഗനീഷ്യം സള്‍ഫേ്റ്റ്, ജീവാണു വളം, സസ്യ സംരക്ഷണം, തെങ്ങ് വെട്ടിമാറ്റല്‍ എന്നിവ പദ്ധതിയിലുണ്ടാകും.

ആവശ്യകാര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളും വിതരണം ചെയ്യുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദു ഹാജി, കൃഷി ഓഫിസര്‍ നജ്മുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്ന് കൊല്ലം കൊണ്ട് 79 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ സമിതികള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. തെങ്ങ് കയറ്റ യന്ത്രം, പമ്പ് സെറ്റ്, ഇടവിളകള്‍, ജൈവ വള നിര്‍മാണ യൂനിറ്റ് എന്നിവ പദ്ധതിയിലുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നാളെ 9.30ന് പി കെ ബഷീര്‍ എംഎല്‍എ നിര്‍വഹിക്കും.

Next Story

RELATED STORIES

Share it