മലപ്പുറത്ത് വിദ്യാര്‍ഥിനി സ്വകാര്യ ബസ്സില്‍നിന്ന് തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്റ് ചെയ്തു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് വിലയിരുത്തിയാണ് നടപടി. കൂടാതെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരൂരങ്ങാടി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസമാണ് ബസ്സില്‍ നിന്ന് തെറിച്ചുവീണത്.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയതിനുശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് മുന്‍വശത്തെ വാതിലില്‍ നിന്ന് വിദ്യാര്‍ഥിനി പുറത്തേക്ക് വീണത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ്സില്‍നിന്നും വീണ വിദ്യാര്‍ഥിനിക്ക് ഗുരുതരമായ പരിക്കുകളില്ല. അപകടത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ പരിസരങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT