Malappuram

കടലുണ്ടിപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കടലുണ്ടിപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊട്ടിക്കടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ അഭിനവ് (18) ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പില്‍ സ്വദേശിയാണ് അഭിനവ്.

കടലുണ്ടിപ്പുഴയിലെ കരുവാള മുഴിക്കല്‍ കടവില്‍ വൈകീട്ട് കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉടന്‍തന്നെ വിദ്യാര്‍ഥിയെ കോട്ടപ്പടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it