പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ചിനായി ഐക്യദാര്‍ഢ്യ സംഗമം

മലപ്പുറം: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ രാവിലെ 11ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പായിട്ടില്ല. നാമമാത്രമായി നടപ്പാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്.
മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ണമായും അടിയന്തരമായി നടപ്പാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സമിതി അംഗം അഹമ്മദ്കുട്ടി വേങ്ങര ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ തലങ്ങളില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപുലര്‍ ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ്, സെക്രട്ടറിമാരായ കെ വി അബ്ദുല്‍ കരിം, കെ കെ സഫ്‌വാന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT