ജില്ലാ വിഭജനത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളെ നിരാകരിക്കണമെന്ന് എസ്ഡിപിഐ
1969ല്‍ ജന്‍മംകൊണ്ട മലപ്പുറം ജില്ല പതിറ്റാണ്ടുകളായി വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടിട്ടും പരിഹാരമാര്‍ഗമായ ജില്ലാ വിഭജനകാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്നവരെ മലപ്പുറം ജില്ലയിലുള്ളവര്‍ തിരഞ്ഞെടുപ്പുകളില്‍ പുറന്തള്ളണം.

മലപ്പുറം: ജില്ലാ വിഭജനത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളെ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ ചോദ്യംചെയ്യാനും നിരാകരിക്കാനും തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയും ലോങ് മാര്‍ച്ച് ലീഡറുമായ അഡ്വ. കെ സി നസീര്‍ ആവശ്യപ്പെട്ടു. കോട്ടക്കലില്‍ ലോങ് മാര്‍ച്ചിന്റെ മൂന്നാംദിവസ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1969ല്‍ ജന്‍മംകൊണ്ട മലപ്പുറം ജില്ല പതിറ്റാണ്ടുകളായി വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടിട്ടും പരിഹാരമാര്‍ഗമായ ജില്ലാ വിഭജനകാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്നവരെ മലപ്പുറം ജില്ലയിലുള്ളവര്‍ തിരഞ്ഞെടുപ്പുകളില്‍ പുറന്തള്ളണം.
ജില്ല ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്. നിരവധി തവണ വിദ്യാഭ്യാസവകുപ്പും വ്യാവസായിക വകുപ്പും കൈകാര്യം ചെയ്തിട്ടും ആ മേഖലയില്‍ പോലും പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ ജനങ്ങള്‍ പാരമ്പര്യരാഷ്ട്രീയ കര്‍ത്താക്കള്‍ക്ക് അധികാരത്തിലെത്തുന്നതിന് വോട്ടുകുത്താന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുന്നത് ഇനിയും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT