Top

You Searched For "comment"

'ബാബറിന്റെ പിന്‍ഗാമി' പരാമര്‍ശം; യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

3 May 2019 4:48 AM GMT
ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്ന പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദപരാമര്‍ശം നടത്തിയത്.

മുസ് ലിം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളയക്ക് ഹൈക്കോടതിയുടെ നോട്ടീസ്

24 April 2019 11:10 AM GMT
ഏപ്രില്‍ 13ന് ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ശ്രീധരന്‍ പിള്ളയക്ക് നോട്ടീസ് അയച്ചത്. നേരത്തെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടിയിരുന്നു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

മോദി സേന പരാമര്‍ശം; കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

18 April 2019 11:11 AM GMT
ഇന്ത്യന്‍ സൈന്യത്തെ 'മോദിയുടെ സേന' എന്ന് വിശേഷിപ്പിച്ചതിനാണ് കേന്ദ്രമന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്ത് കാരണം കാണിക്കന്‍ നോട്ടീസ് കൊടുത്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രേമചന്ദ്രനെതിരായ 'പരനാറി' പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിണറായി

4 April 2019 11:31 AM GMT
താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടു- പിണറായി ചോദിച്ചു.

ലക്കിടിയിലേത് ഓപറേഷന്‍ അനാക്കോണ്ട: ഉത്തരമേഖലാ ഐജി

7 March 2019 10:50 AM GMT
കല്‍പറ്റ: ലക്കിടിയില്‍ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഓപറേഷന്‍ അനാക്കോണ്ടയാണെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. റിസ...

മകനെ കരുതിക്കൂട്ടി സിപിഎം നേതാക്കള്‍ കൊന്നു: കൃപേഷിന്റെ അച്ഛന്‍

18 Feb 2019 8:51 AM GMT
മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏകമകനായിരുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ അവന്റെ പഠിത്തവും മുടങ്ങി.

പുല്‍വാമ ആക്രമണം നടത്താനുള്ള ശേഷി ജെയ്‌ഷെ മുഹമ്മദിനുണ്ടോയെന്ന് സംശയമെന്ന് പാക് മന്ത്രി

17 Feb 2019 7:58 PM GMT
ജെയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ക്ഷയിച്ചെന്നും ഇത്രയും വലിയ ഒരാക്രമണം നടത്താന്‍ അവര്‍ക്ക് ശക്തിയില്ലെന്നും പാക് മന്ത്രി പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു ബലിയാടിനെ വേണം. ഈ സംഘടനകള്‍ ക്ഷയിച്ചുകഴിഞ്ഞു. അവര്‍ തങ്ങളുടെ നിയന്ത്രണത്തിലുമാണ്. പാകിസ്ഥാന്‍ സര്‍ക്കാരും പട്ടാളവും തമ്മില്‍ യോജിച്ചാണ് മുന്നോട്ടുപോവുന്നത്.

പുല്‍വാമ ആക്രമണം: നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

15 Feb 2019 7:02 AM GMT
പാകിസ്താന് ഇന്ത്യ നല്‍കിയ സൗഹൃദരാഷ്ട്ര പദവി പിന്‍വലിക്കും. പാകിസ്താനുമായുള്ള വാണിജ്യസഹകരണത്തില്‍നിന്നും ഇന്ത്യ പിന്‍മാറും. പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്ന് വ്യക്തമാക്കി.

മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് മുലായം; എതിര്‍ത്തും പരിഹസിച്ചും നേതാക്കള്‍

13 Feb 2019 7:26 PM GMT
16ാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപനദിവസമാണ് നരേന്ദ്രമോദിക്ക് സ്തുതിപാടുന്ന പ്രസ്താവനയുമായി മുലായം രംഗത്തുവരുന്നത്. ഉത്തര്‍പ്രദേശില്‍ സ്വന്തം പാര്‍ട്ടിയായ എസ്പിയും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരേ സംയുക്തപോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള മുലായത്തിന്റെ പ്രസ്താവന പ്രതിപക്ഷ നിരയിലും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

കേന്ദ്രബജറ്റിനെ തള്ളി കോണ്‍ഗ്രസ്; കര്‍ഷകരുടെ ജീവിതം തകര്‍ത്തിട്ട് പ്രതിദിനം 17 രൂപ നല്‍കുന്നത് അപമാനം: രാഹുല്‍

1 Feb 2019 11:02 AM GMT
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ എതിര്‍ത്ത് രംഗത്തെത്തി.

ജില്ലാ വിഭജനത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളെ നിരാകരിക്കണമെന്ന് എസ്ഡിപിഐ

30 Jan 2019 2:16 PM GMT
1969ല്‍ ജന്‍മംകൊണ്ട മലപ്പുറം ജില്ല പതിറ്റാണ്ടുകളായി വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടിട്ടും പരിഹാരമാര്‍ഗമായ ജില്ലാ വിഭജനകാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്നവരെ മലപ്പുറം ജില്ലയിലുള്ളവര്‍ തിരഞ്ഞെടുപ്പുകളില്‍ പുറന്തള്ളണം.

സിപിഎമ്മിന്റെ ബിജെപി വിരോധം കാപട്യമെന്ന് വീണ്ടും തെളിഞ്ഞു: രമേശ് ചെന്നിത്തല

20 Jan 2019 2:28 PM GMT
ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന പഴയ നിലപാടില്‍ ചെറിയമാറ്റം വരുത്താന്‍ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായത് പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ഇപ്പോഴും മോദിയെയും ബിജെപിയെയും അലോസരപ്പെടുത്തുന്ന ഒരു കാര്യവും തങ്ങള്‍ ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് സിപിഎം അഖിലേന്ത്യാ നേതൃത്വമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
Share it