Sub Lead

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം ഏകപക്ഷീയം: എ എം ആരിഫ് എംപി

പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം ഏകപക്ഷീയം: എ എം ആരിഫ് എംപി
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎയും ഇഡിയും നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്ന് എ എം ആരിഫ് എംപി. ഏകപക്ഷീയമായി പോപുലര്‍ ഫ്രണ്ടിനെ മാത്രം ലക്ഷ്യംവയ്ക്കുന്നത് സദുദ്ദേശപരമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണത്തിലൂടെ വെളിപ്പെട്ടുവരുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ കഴിയൂ എ എം ആരിഫ് പ്രതികരിച്ചു. തീവ്രവാദ സ്വഭാവമുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് പോപുലര്‍ ഫ്രണ്ടിനെതിരേ നീക്കം നടത്തുന്നത്.

എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോദ്കര്‍ എന്നിവരെ ഒരേ മോഡ് ഓഫ് ഓപറേഷനിലൂടെ കൊലപ്പെടുത്തിയ, സനാതന്‍ സംസ്ത പോലുള്ള സംഘടനകളും ഇവിടെയുണ്ട്. അവരെല്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തം. തീവ്രവാദ പ്രവര്‍ത്തനം നടത്തിയ ധാരാളം സംഭവങ്ങളില്‍ പങ്കാളികളായിട്ടുള്ള ആര്‍എസ്എസ്സിന്റെയും വിവിധ സംഘടനകളുടെയും പങ്ക് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇവിടെയൊന്നും റെയ്ഡ് നടത്താതെയാണ് പോപുലര്‍ ഫ്രണ്ടിനെ മാത്രം ലക്ഷ്യമിടുന്നതെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it