മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കമന്റ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്‌പെന്‍ഷന്‍
ഡിവൈഎഫ്‌ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

വള്ളികുന്നം: മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റിട്ട സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. ഡിവൈഎഫ്‌ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ചതയദിന ആശംസ നേര്‍ന്നുള്ള മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിന് സുജിത്ത് നല്‍കിയ കമന്റാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. 'അവിട്ടം ദിനം മറന്നവര്‍ ചതയദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നായിരുന്നു സുജിത്തിന്റെ കമന്റ്.
ഇതു പിന്‍വലിപ്പിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ആഴ്ച അടിയന്തര ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് സുജിത്തിനോട് സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര് മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTഹോസ്റ്റല് വാര്ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില് നിന്ന്...
6 Dec 2023 5:54 AM GMT