Kerala

ബഡ്ജറ്റ് നിരാശാജനകം: കെഎച്ച്ആര്‍എ

കൊവിഡാനന്തരം പ്രവര്‍ത്തനചെലവു പോലും കണ്ടെത്താനാകാതെ വലയുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും അടങ്ങുന്ന ഭക്ഷണ ഉല്‍പാദന വിതരണ മേഖലക്കും ലോഡ്ജിംഗ് മേഖലക്കും ഉത്തേജനം പകരുന്ന യാതൊന്നും ബഡ്ജറ്റിലില്ല

ബഡ്ജറ്റ് നിരാശാജനകം: കെഎച്ച്ആര്‍എ
X

കൊച്ചി: ധനമന്ത്രി അവതരിപ്പിച്ച കേരള ബഡ്ജറ്റ് നിരാശാജനകമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. കൊവിഡാനന്തരം പ്രവര്‍ത്തനചെലവു പോലും കണ്ടെത്താനാകാതെ വലയുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും അടങ്ങുന്ന ഭക്ഷണ ഉല്‍പാദന വിതരണ മേഖലക്കും ലോഡ്ജിംഗ് മേഖലക്കും ഉത്തേജനം പകരുന്ന യാതൊന്നും ബഡ്ജറ്റിലില്ല.

എല്ലാവിധ ലൈസന്‍സുകളുമെടുത്ത് ജിഎസ്ടി അടക്കമുള്ള നികുതികളടച്ച് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളേയും റസ്റ്റോറന്റുകളേയും ബേക്കറികളേയും ലോഡ്ജുകളേയും പാടെ അവഗണിച്ച് അനധികൃത വഴിയോരക്കച്ചവടത്തിനും കുടുംബശ്രീക്കും ജയില്‍ ഭക്ഷണത്തിനും പോലിസ് ക്യാന്റീനും വരെ പ്രോല്‍സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാരില്‍ നിന്നുള്ളതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി,ജനറല്‍ സെക്രട്ടറി ജി ജയപാല്‍ എന്നിവര്‍ പറഞ്ഞു.

സബ്‌സിഡി നല്‍കി കുടുംബശ്രീവഴി ഭക്ഷണവിതരണം നടത്തുക, അനധികൃത കച്ചവടക്കാരായ വഴിയോര ഭക്ഷണ കച്ചവടക്കാര്‍ക്കും ജയിലുകളില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ക്കും പ്രോല്‍സാഹനം നല്‍കുക എന്നിങ്ങനെയുള്ള സമീപനംമൂലം പരമ്പരാഗത ഭക്ഷണ വിതരണമേഖല തളര്‍ച്ചയിലാണ്. ആയതിനാല്‍ അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് തനതുഭക്ഷണം വിളമ്പുന്ന ഭക്ഷണ വിതരണമേഖലക്ക് പ്രോത്സാഹജനകമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it