Malappuram

പൗരത്വ നിയമ ഭേദഗതിക്കെതിരേ മലപ്പുറത്ത് എസ്ഡിപിഐ അംബേദ്കര്‍ സ്‌ക്വയര്‍

നാലാം ദിവസത്തെ പരിപാടികള്‍ പിയുസിഎല്‍ സെക്രട്ടറി അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ മലപ്പുറത്ത് എസ്ഡിപിഐ അംബേദ്കര്‍ സ്‌ക്വയര്‍
X

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരേ എസ്ഡിപിഐ മലപ്പുറത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചു. നാലാം ദിവസത്തെ പരിപാടികള്‍ പിയുസിഎല്‍ സെക്രട്ടറി അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മഹത്തായ ഭരണഘടന തയ്യാറാക്കിയ അംബേദ്കറെയും ശത്രുക്കളായി കണ്ട ആര്‍എസ്എസ് ഇന്ന് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗങ്ങളുടെ പൗരത്വം ചോദ്യംചെയ്യുന്നതിലൂടെ മനുസ്മൃതിയില്‍ അധിഷ്ടിതമായ ഹിന്ദുത്വരാജ്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ വി ടി ഇഖ്‌റാമുല്‍ ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ സി നസീര്‍, കെ സി അബ്ദുസ്സലാം, എന്‍സിഎച്ച്ആര്‍ഒ ജില്ലാ സെക്രട്ടറി ഷബീര്‍ കൂട്ടിലങ്ങാടി, ഹനീഫ വേങ്ങര, മുര്‍ഷിദ് ശമിം, കെ മുസ്തഫ, മുഫീദ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it