Malappuram

മലപ്പുറം ജില്ലയില്‍ ചിലയിടങ്ങളില്‍ ഭാഗിക ലോക്ക് ഡൗണിനു സാധ്യത

മലപ്പുറം ജില്ലയില്‍ ചിലയിടങ്ങളില്‍ ഭാഗിക ലോക്ക് ഡൗണിനു സാധ്യത
X

മലപ്പുറം: ലോക്ക്ഡൗണില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭാഗിക ലോക്ക് ഡൗണിന് സാധ്യത. മലപ്പുറം നഗരസഭയടക്കം 5 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ സാധാരണ രീതിയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളൂ. ടിപിആര്‍ കൂടുതലുള്ള തിരുനാവായ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.

ജില്ലയിലെ 21 തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ക് ഡൗണിനും 79ല്‍ ഭാഗിക ലോക്ക്ഡൗണിനും സാധ്യതയുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 9 മുതല്‍ ഇന്നലെ വരെയുള്ള ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരമാണിത്. അതേസമയം, ഉത്തരവ് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതനുസരിച്ച് അന്തിമ പട്ടികയില്‍ മാറ്റങ്ങളുണ്ടായേക്കാം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍(ടിപിആര്‍ 30നു മുകളില്‍)

തിരുനാവായ

ലോക്ക് ഡൗണ്‍(ടിപിആര്‍ 20-30)

ചാലിയാര്‍, മൂത്തേടം, മുതുവല്ലൂര്‍, കരുവാരകുണ്ട്, വെളിയങ്കോട്, പൊന്മുണ്ടം, മേലാറ്റൂര്‍, പെരുമ്പടപ്പ്, നിറമരുതൂര്‍, വെട്ടം, കാളികാവ്, പെരുവള്ളൂര്‍, കരുളായി, മംഗലം, ചെറുകാവ്, പൊന്നാനി, മാറഞ്ചേരി, എടക്കര, മക്കരപ്പറമ്പ്, ചോക്കാട്, കുഴിമണ്ണ

ഭാഗിക ലോക്ക്ഡൗണ്‍(ടിപിആര്‍ 8-20)

എടയൂര്‍, ഇരിമ്പിളിയം, അങ്ങാടിപ്പുറം, കാലടി, മമ്പാട്, വേങ്ങര, എടവണ്ണ, കാവനൂര്‍, പുറത്തൂര്‍,കീഴുപറമ്പ്, നന്നംമുക്ക്, ചെറിയമുണ്ടം, പോരൂര്‍, മാറാക്കര, പുളിക്കല്‍, എആര്‍ നഗര്‍, വളവന്നൂര്‍, പരപ്പനങ്ങാടി , വണ്ടൂര്‍, അമരമ്പലം, ചുങ്കത്തറ, വാഴയൂര്‍ , പൂക്കോട്ടൂര്‍, ഊര്‍ങ്ങാട്ടിരി, തേഞ്ഞിപ്പലം, വഴിക്കടവ്, തുവ്വൂര്‍, കീഴാറ്റൂര്‍, തലക്കാട്, നന്നമ്പ്ര, കൊണ്ടോട്ടി, വളാഞ്ചേരി, വെട്ടത്തൂര്‍, വള്ളിക്കുന്ന്, മങ്കട, തെന്നല, താനാളൂര്‍, കുറ്റിപ്പുറം, തൃക്കലങ്ങോട്, വട്ടംകുളം, പുല്‍പറ്റ, എടപ്പറ്റ, പെരിന്തല്‍മണ്ണ, കണ്ണമംഗലം, ആലങ്കോട്, തൃപ്രങ്ങോട്, ഒതുക്കുങ്ങല്‍, ചീക്കോട്, മൂന്നിയൂര്‍, അരീക്കോട്, തവനൂര്‍, ആനക്കയം, പോത്തുകല്ല്, മൂര്‍ക്കനാട്, എടപ്പാള്‍, ആലിപ്പറമ്പ്, താഴേക്കോട്, മൊറയൂര്‍, തിരൂരങ്ങാടി , പറപ്പൂര്‍, പള്ളിക്കല്‍, നിലമ്പൂര്‍, പുലാമന്തോള്‍, വാഴക്കാട്, ചേലേമ്പ്ര, കൂട്ടിലങ്ങാടി, പാണ്ടിക്കാട്, ആതവനാട്, പെരുമണ്ണ ക്ലാരി, മഞ്ചേരി , താനൂര്‍, ഊരകം, എടരിക്കോട്, തിരുവാലി, ഏലംകുളം, പൊന്മള, കോട്ടയ്ക്കല്‍, തിരൂര്‍, പുഴക്കാട്ടിരി,

സാധാരണ പ്രവര്‍ത്തനം(ടിപിആര്‍ 8ല്‍ താഴെ)

മലപ്പുറം നഗരസഭ, കോഡൂര്‍, കല്‍പകഞ്ചേരി, കുറുവ, ഒഴൂര്‍.

Possibility of partial lock down in some parts of Malappuram district
Next Story

RELATED STORIES

Share it