Malappuram

ഇനി മഞ്ചേരിയിലും കിട്ടും 1515ന് മറുപടി

മലപ്പുറം ജില്ലയിലെ മൂന്നാമത്തെ പിങ്ക് പട്രോള്‍ വാഹനം ബുധനാഴ്ച വൈകീട്ട് നിരത്തിലിറങ്ങി. മഞ്ചേരിയിലും സമീപപ്രദേശങ്ങളിലും പിങ്ക് പട്രോള്‍ സേവനം ലഭ്യമാവും.

ഇനി മഞ്ചേരിയിലും കിട്ടും 1515ന് മറുപടി
X

മലപ്പുറം: മഞ്ചേരിയില്‍നിന്ന് 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സ്വന്തം പിങ്ക് പോലിസ് അംഗങ്ങള്‍ ഓടിയെത്തും. മലപ്പുറം ജില്ലയിലെ മൂന്നാമത്തെ പിങ്ക് പട്രോള്‍ വാഹനം ബുധനാഴ്ച വൈകീട്ട് നിരത്തിലിറങ്ങി. മഞ്ചേരിയിലും സമീപപ്രദേശങ്ങളിലും പിങ്ക് പട്രോള്‍ സേവനം ലഭ്യമാവും. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പിങ്ക് പട്രോള്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സബ് കലക്ടര്‍ കെ എസ് അഞ്ജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചതും കൗതുകമായി.

കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം, സിഐ ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിലവില്‍ പിങ്ക് പട്രോള്‍ ടീമിന്റെ സേവനം. കണ്‍ട്രോള്‍ റൂം ഉള്‍പ്പടെ പൂര്‍ണമായും വനിതകള്‍ മാത്രം കൈകാര്യം ചെയ്യുന്നുവെന്നതാണ് പിങ്ക് പട്രോളിന്റെ പ്രത്യേകത. കോളജ്- സ്‌കൂള്‍ പരിസരങ്ങള്‍, ഓഫിസുകള്‍, ബസ്റ്റോപ്പുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പിങ്ക് പട്രോളിങ് ടീം സേവനം നടത്തുന്നത്.

Next Story

RELATED STORIES

Share it