താനൂരിലെ എസ്ഐയും സിഐയും സിപിഎം സെക്രട്ടറിമാരെ പോലെ പെരുമാറുന്നു: മുസ്ലിം യൂത്ത് ലീഗ്

താനൂര്: കെ റെയില് സര്വേ കല്ല് സ്ഥാപിക്കുന്നതിനെതിരേ സമരം ചെയ്ത സ്ത്രീകള് ഉള്പ്പെടെയുള്ളവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ഭൂ ഉടമകളെയും ജനപ്രതിനിധികളെയും ക്രൂരമായി മര്ദ്ദിക്കുകയും അകാരണമായി അറസ്റ്റ് ചെയ്യുകയും ചെയ്ത താനൂര് സിഐയും എസ്ഐയും സിപിഎം സെക്രട്ടറിമാരെ പോലെ പെരുമാറുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് താനൂര് നിയോജക മണ്ഡലം ഭാരവാഹികള് കുറ്റപ്പെടുത്തി. താനൂരിലെ മന്ത്രിയുടെ ഉത്തരവ് കേട്ട് പോലിസ് ജനപ്രിതിനിധികളെയും പൊതുപ്രവര്ത്തകരെയും അകാരണമായി അറസ്റ്റുചെയ്യുന്നു.
അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന് നോക്കുകയാണ് താനൂരിലെ സിഐയും എസ്ഐയും. ജനങ്ങളെയും ജനപ്രതിനിധികളെയും നേതാക്കന്മാരെയും അടിച്ചൊതുക്കാന് നോക്കിയാല് യൂത്ത് ലീഗ് കൈയുംകെട്ടി നോക്കി നില്ക്കില്ലെന്ന് ഭാരവാഹികള് പറഞ്ഞു. നൗഷാദ് പറപ്പൂതടം അധ്യക്ഷത വഹിച്ചു. കെ ഉവൈസ്, ടി നിയാസ്, എ പി സൈദലവി, സിറാജ് കാളാട്, സൈദലവി തൊട്ടിയില്, പി കെ ഇസ്മായില്, പി അയ്യൂബ്, ഇ എം ഷമീര് ചിന്നന് എന്നിവര് സംസാരിച്ചു.
RELATED STORIES
തകര്ന്നടിഞ്ഞ് പാക് രൂപ, വന്വിലക്കയറ്റം; പാകിസ്താനില് ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTസംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT