- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ വി ഡി സതീശന്‍ കാസയുടെ നാവാകുന്നു: അന്‍സാരി ഏനാത്ത്

നോര്‍ത്ത് പറവൂര്‍: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫല്ലെന്ന വാദം വസ്തുതകളെ മറച്ചുവെച്ച് കാസ പോലുള്ള വര്‍ഗീയ സംഘങ്ങളുടെ നാവാവുകയാണ് വി ഡി സതീശനെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ്ഡിപിഐ പറവൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ തന്റെ മുന്‍ഗാമിയായ മുന്‍മന്ത്രി പി ടി ചാക്കോയെ കൂടി തള്ളിപ്പറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്തത്.
2009ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചിരുന്നു. ഇതിനെ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ കമ്മീഷനാക്കി പിണറായി സര്‍ക്കാര്‍ ആട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളുടെ ഇത്തരം ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ പാര്‍ട്ടി തനിച്ചു മല്‍സരിക്കുമെന്നും സംഘപരിവാറിന്റെ സംസ്ഥാനത്തിലെ ഇടപെടലുകളെ നിസ്സാരവല്‍ക്കരിക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകള്‍ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സിയാദ് സി എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് സുധീര്‍ ഏലൂക്കര, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















