പെരിന്തല്‍മണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അപകടം പറ്റി അഡ്മിറ്റ് ആയ രോഗി ഐസിയുവില്‍ വെച്ച് രക്ത സമ്മര്‍ദം കുറഞ്ഞു മരിക്കാനിടയായത്. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇത് വരെയും ആക്രമികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ നാളത്തെ ഒപി ബഹിഷ്‌കരണം.

മലപ്പുറം: പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ആക്രമിക്കുകയും, ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും.
എമര്‍ജന്‍സി സര്‍വീസ് ഒഴികെ ബാക്കി എല്ലാ ഒപികളും സ്തംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അപകടം പറ്റി അഡ്മിറ്റ് ആയ രോഗി ഐസിയുവില്‍ വെച്ച് രക്ത സമ്മര്‍ദം കുറഞ്ഞു മരിക്കാനിടയായത്. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇത് വരെയും ആക്രമികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ നാളത്തെ ഒപി ബഹിഷ്‌കരണം.
തുടര്‍ന്നും പോലിസിന്റെ ഭാഗത്തു നിന്നും നിഷ്‌ക്രിയമായാല്‍ ഐഎംഎ മലപ്പുറം ജില്ലാ തലത്തില്‍ ചൊവ്വാഴ്ച മുതല്‍ സമരമാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ നാസറും സെക്രട്ടറി ഡോക്ടര്‍ കെ ബി ജലീലും അറിയിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT