കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം: നാടോടി സ്ത്രീ പിടിയില്‍

കോട്ടയം മന്ദിരംകവല ഭാഗത്തുവച്ചു കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുകയായിരുന്ന കുറിച്ചി സെന്റ് മേരീസ് മഗ്ദലനീസ് സ്‌കൂളിലെ അധ്യാപിക ജാന്നി പുന്നൂസിന്റെ ഹാന്‍ഡ്ബാഗില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി മഹ (26) യാണ് ചിങ്ങവനം പോലിസിന്റെ പിടിയിലായത്.

കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം: നാടോടി സ്ത്രീ പിടിയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം നടത്താന്‍ ശ്രമിച്ച നാടോടി സ്ത്രീയെ പോലിസ് പിടികൂടി. കോട്ടയം മന്ദിരംകവല ഭാഗത്തുവച്ചു കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുകയായിരുന്ന കുറിച്ചി സെന്റ് മേരീസ് മഗ്ദലനീസ് സ്‌കൂളിലെ അധ്യാപിക ജാന്നി പുന്നൂസിന്റെ ഹാന്‍ഡ്ബാഗില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി മഹ (26) യാണ് ചിങ്ങവനം പോലിസിന്റെ പിടിയിലായത്.

ചിങ്ങവനം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ മാരായ പ്രസാദ്, എസ് സുരേഷ്, സിപിഒ ഷിജോ വിജയന്‍, ജെ കെ സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഹയുടെ കൂടെ മറ്റു മോഷ്ടാക്കളടങ്ങുന്ന സംഘം കോട്ടയം നഗരത്തിലെത്തിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top