കോട്ടയം ജില്ലയില്‍ 221 പേര്‍ക്ക് കൊവിഡ്

കോട്ടയം: ജില്ലയില്‍ 221 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 211 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
സമ്പര്‍ക്കം മുഖേനയുള്ള രോഗംബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ പത്തു ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേരാണ് ഇവിടെ വൈറസ് ബാധിതരായത്. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാര്‍ ഉള്‍പ്പെടെ അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 24 പേര്‍ക്ക് കൊവിഡ് ബാധിച്ചു. മീനടം-14, പാമ്പാടി-12, കൂരോപ്പട-10, മണര്‍കാട്-9, കുറിച്ചി, വാഴപ്പള്ളി-8 വീതം, നെടുംകുന്നം, ചങ്ങനാശേരി-7 വീതം, മാടപ്പള്ളി, പനച്ചിക്കാട്-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍.
രോഗം ഭേദമായ 92 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2056 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 5795 പേര്‍ രോഗബാധിതരായി. 3736 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19340 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT